ഇസ്‌ലാം സമ്പൂർണ്ണം, സമാധാനം  ക്യാംപെയ്ൻ: ഫഹഹീൽ ഏരിയാ സമ്മേളനം

ഇസ്‌ലാം സമ്പൂർണ്ണം, സമാധാനം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന കാമ്പയിൻ്റെ ഭാഗമായി കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്റർ ഫഹാഹിൽ ഏരിയാ സമ്മേളനം സംഘടിപ്പിക്കുന്നു

New Update
1 kkic

ഫഹഹീൽ:  ഇസ്‌ലാം സമ്പൂർണ്ണം, സമാധാനം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന കാമ്പയിൻ്റെ ഭാഗമായി കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്റർ ഫഹാഹിൽ ഏരിയാ സമ്മേളനം സംഘടിപ്പിക്കുന്നു. 

Advertisment

വെള്ളിയാഴ്ച വൈകുന്നേരം 6.45ന്‌ ഫഹഹീൽ മസ്ജിദ് അബ്ദുല്ല മുനീർ അൽ സഹലിൽ നടക്കുന്ന പരിപാടിയിൽ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിച്ചേർന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹി ഷരീഫ് മൗലവി കാര ആദർശത്തിൻ്റെ അടിവേരുകൾ എന്ന വിഷയത്തിലും, സമീർ  അലി ഏകരൂൽ സമർപ്പണ ബോധവും, സമാധാന ജീവിതവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment