/sathyam/media/media_files/DIUOIjjUQb5LIT8vlfFB.jpg)
കുവൈത്ത് സിറ്റി: ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക് ) വെള്ളിയാഴ്ച ഫുട്‌ബോള്‍ ടൂർണമെന്റ് സംഘടിപ്പിക്കും. വൈകിട്ട് 4:30 മുതൽ ഫഹാഹീൽ സൂക്ക് സബ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തുന്ന " ടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് - 2024 " സെവൻ എ സൈഡ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും.
മൊട്ടാമ്പ്രം ഫിഷ് സ്റ്റാൾ, പെട്രോസ്റ്റാർ എം ബി എഫ് സി, ഗുർഘ വെറ്ററൻസ്, ഫ്‌ളൈറ്റ്സ് എഫ് സി, ഫ്രണ്ട്‌സ് യുണൈറ്റഡ്, സ്കൈനെറ്റ് മിറാക്കിൾസ്, ജെഴ്സൺ ടിഫാക്, ഫ്രൈഡേ മോർണിംഗ് എഫ് സി, സീസണൽ എഫ് സി അബ്ബാസിയ, കേരള ചാലൻജേർസ്, അമാസ് ടിഫാക് , കൂതറസ് എഫ് സി, ടൗൺ ടീം സാൽമിയ, ജാസ്മാക്സ്, ബീച്ച് എഫ് സി മംഗഫ്, എഫ് സി മിഷറീഫ് എന്നിവയാണ് ടീമുകൾ.
ഫഹാഹീൽ സൂക്ക് സബ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന ടീമുകളുടെ മത്സര ക്രമം നിശ്ചയിക്കൽ ചടങ്ങിൽ ടിഫാക് ഭാരവാഹികൾ, കുവൈത്തിലെ പ്രമുഖ ഫുട്ബാൾ ക്ലബുകളുടെ അംഗങ്ങൾ, ടീം മാനേജർമാർ, പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us