കുവൈത്തില്‍ വിവിധ മേഖലകളില്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു

പതിവ് അറ്റക്കുറ്റപ്പണികള്‍ക്ക് ഈ നിയന്ത്രണം ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പവര്‍ കട്ട് സമയത്ത് ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രാലയം

New Update
Kuwait Ministry of Electricity and Water  mew

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ മേഖലകളില്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. അബ്ദാലി, വഫ്ര, അല്‍ റായ്, സുബാന്‍, അംഘറ, അല്‍ സുലൈബിയ തുടങ്ങിയ നിരവധി റെസിഡന്‍ഷ്യല്‍ ഏരിയകളിലാണ് വൈദ്യുത മന്ത്രാലയം പവര്‍ കട്ട് പ്രഖ്യാപിച്ചത്.

Advertisment

താപനില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വൈദ്യുതി സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നടപടി. പതിവ് അറ്റക്കുറ്റപ്പണികള്‍ക്ക് ഈ നിയന്ത്രണം ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പവര്‍ കട്ട് സമയത്ത് ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Advertisment