/sathyam/media/media_files/otdQouKQvijVG9MTCNnp.jpg)
കുവൈത്ത് സിറ്റി: കിടപ്പിലായ വ്യക്തികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബയോമെട്രിക് ഫിംഗര്‍പ്രിന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പുതിയ സേവനം ഞായറാഴ്ച ആരംഭിക്കും.
ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
കമ്മ്യൂണിറ്റി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കും കിടപ്പിലായ വ്യക്തികൾക്കുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും അനാവശ്യമായ ബുദ്ധിമുട്ടുകൾ കൂടാതെ അവശ്യ സർക്കാർ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് പുതിയ സേവനം നടപ്പിലാക്കുന്നത്.
വ്യക്തികൾക്ക് ആവശ്യമായ ആരോഗ്യ സംബന്ധിയായ എല്ലാ രേഖകളും സമർപ്പിക്കുന്നതിന് ഒരു വാട്ട്‌സ്ആപ്പ് നമ്പർ (94458124) നൽകിയിട്ടുണ്ട്. ബയോമെട്രിക് വിരലടയാള നടപടിക്രമത്തിനായി ഒരു അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യാൻ അവരെ ബന്ധപ്പെടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us