/sathyam/media/media_files/nzOFeC1b37vMHqAcGacm.jpg)
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് 2023-24 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസോസിയേഷന്‍ അംഗങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്നതിനായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ എല്ലാ വർഷവും അസോസിയേഷൻ നൽകി വരുന്നതാണ്.
2023-24 അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിൽ പൊതു പരീക്ഷയിൽ 80% വും അതിൽ കൂടുതലും മാർക്കുകൾ നേടിയ അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളെയാണ് വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിക്കുന്നത്.
അസോസിയേഷന്റെ ഈ വർഷത്തെ ഓണം-ഈദ് ആഘോഷം ഒക്ടോബർ 18, 2024 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ചു വിപുലമായ പരിപാടികളോട് കൂടി ആഘോഷിക്കുന്നു. ഈ ചടങ്ങിൽ വെച്ചു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.
ഇതിനായി അസോസിയേഷൻ അംഗങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി സഹിതം സെപ്റ്റംബർ 25 നു മുൻപായി അതാത് ഏരിയ പ്രസിഡന്റ് മാർ മുഖേനെയോ അസ്സോസിയേഷൻ ഇ. മെയിലായ kozhikodeassociationkuwait@gmail.com എന്ന വിലാസത്തിലോ അപേക്ഷകൾ അയക്കേണ്ടതാണ്.
അപേക്ഷകർ അസോസിയേഷൻ അംഗത്ത ID നമ്പറോ, അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറോ, മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us