/sathyam/media/media_files/NKkkkKhXXFt3lzX83kAl.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക വിസ സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കും മറ്റും മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷ നല്‍കിയത് 30,000 പേര്‍. ഇതില്‍ പതിനായിരത്തോളം വിസകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
ഈ അപേക്ഷകര്‍ 18-ാം നമ്പര്‍ തൊഴില്‍ വിസകളിലേക്ക് മാറിയെന്ന് അധികൃതര്‍ പറയുന്നു. ജൂലൈ പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
ഗാര്‍ഹിക വിസ സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കും മറ്റും മാറ്റുന്നതിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. ഈ അനുമതി സ്വകാര്യ മേഖലയിലെ തൊഴില്‍ ക്ഷാമം അടക്കം പരിഹരിക്കുന്നതിന് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
മാത്രമല്ല, തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സഹായകരമാകും. തൊഴില്‍ വിപണിയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഇത് ഗുണകരമായേക്കും. ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 12ന് അവസാനിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us