മരണപ്പെട്ടവരുടെ വായ്പാ തിരിച്ചടവില്‍ നിന്ന് അനന്തരാവകാശികളെ ഒഴിവാക്കും, പകരം ഉത്തരവാദിത്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ? പുതു നീക്കവുമായി കുവൈത്തിലെ ബാങ്കുകള്‍

കുവൈത്തില്‍ മരിച്ചവരുടെ തിരിച്ചടവുകള്‍ ഒഴിവാക്കാന്‍ ബാങ്കുകളുടെ നീക്കം. തിരിച്ചടവുകളില്‍ നിന്ന് മരണപ്പെട്ടവരുടെ അനന്തരാവകാശികളെ ഒഴിവാക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാനാണ് നീക്കം

New Update
insurance

കുവൈത്ത് സിറ്റി: കുവൈത്തില്‍ മരിച്ചവരുടെ തിരിച്ചടവുകള്‍ ഒഴിവാക്കാന്‍ ബാങ്കുകളുടെ നീക്കം. തിരിച്ചടവുകളില്‍ നിന്ന് മരണപ്പെട്ടവരുടെ അനന്തരാവകാശികളെ ഒഴിവാക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാനാണ് നീക്കം.

Advertisment

ലോണുകള്‍ ഏതെങ്കിലും കമ്പനിയില്‍ ഇന്‍ഷുര്‍ ചെയ്യിപ്പിച്ചാകും ബാങ്കുകള്‍ ഇത് നടപ്പിലാക്കുന്നത്. ഇതുപ്രകാരം ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തതിന് ശേഷം മരണപ്പെട്ടവരുടെ തിരിച്ചടവുകള്‍ അന്തരാവകാശികള്‍ക്ക് പകരം ഇന്‍ഷുറന്‍സ് കമ്പനികളാകും അടയ്‌ക്കേണ്ടി വരുക.

ഭവന, വാഹന തുടങ്ങിയ തരത്തിലുള്ള വായ്പകള്‍ നിശ്ചിത പോളിസി അടിസ്ഥാനത്തില്‍ എടുത്തവര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. ഉപഭോക്താവ് ചെലവിന്റെ 50 ശതമാനം വഹിക്കണമെന്നുള്ള നിര്‍ദ്ദേശവും ഓരോ വായ്പയ്ക്കും ഇന്‍ഷുറന്‍സ് സജീവമാക്കുന്നതിന് ഉണ്ടായിരിക്കും. 

Advertisment