New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സമയപരിധി അവസാനിച്ചതിനുശേഷം നടത്തിയ സുരക്ഷാ പരിശോധനയില്‍ ഇതുവരെ 4650 പേര്‍ പിടിയിലായി. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ പൊതുഭരണവിഭാഗം മേധാവി ജനറല്‍ ബ്രിഗേഡിയര്‍ യൂസഫ് അല്‍ അയൂബാണ് ഇക്കാര്യം അറിയിച്ചത്.
Advertisment
ഭൂരിഭാഗം അനധികൃത താമസക്കാരെയും പിടികൂടിയത് ജിലീബ്, മഹബൂല പ്രദേശങ്ങളില്‍ നിന്നാണ്. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us