കുവൈത്ത് സിറ്റി: കുവൈത്തില്‍ മെഡിക്കൽ സപ്പോർട്ട് സ്റ്റാഫിന് മൂന്നാമത്തെ വിരലടയാള ഹാജർ നിർബന്ധമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ഹെല്‍ത്ത് ഡിസ്ട്രിക്ട്‌സ്, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ ഡയറക്ടർമാർക്ക് സർക്കുലർ പുറപ്പെടുവിച്ചു.
ഉദ്യോഗസ്ഥർ ഔദ്യോഗിക പ്രവൃത്തിസമയത്ത് വിരലടയാള ഹാജർ രേഖപ്പെടുത്തണമെന്ന് സർക്കുലറിൽ പറയുന്നു. ഔദ്യോഗിക പ്രവൃത്തി സമയം ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ വീണ്ടും വിരലടയാളം രേഖപ്പെടുത്തണം.