കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പ്രധാന തസ്തികളില്‍ ജോലി ചെയ്യുന്നവരുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാനവശേഷി അതോറിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ജീവനക്കാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കാന്‍ സംവിധാനമൊരുക്കും. ചില ജീവനക്കാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാര്‍ മേഖലകളിലെ പോലെ സ്വകാര്യ മേഖലകളിലും സുതാര്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.