കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ട് കൊലക്കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.
പബ്ലിക് പ്രോസിക്യൂഷന്റെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ ജയിലില്‍ വരും ദിവസങ്ങളില്‍ നടപടികള്‍ ആരംഭിക്കും.
ഇതിന്റെ ഭാഗമായി പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് കുവൈത്തില്‍ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്.