കുവൈത്ത് ആരോഗ്യമന്ത്രാലയം ശൈത്യകാല വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു

കുവൈത്ത് ആരോഗ്യമന്ത്രാലയം ശൈത്യകാല വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു

New Update
vaccine

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം ശൈത്യകാല വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 43 മെഡിക്കൽ സെൻ്ററുകളിലും 14 ആശുപത്രികളിലും ശൈത്യകാല രോഗങ്ങൾക്കെതിരായ വാക്സിനുകൾ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Advertisment

ഇൻഫ്ലുവൻസ, ശ്വാസകോശ അണുബാധകൾ എന്നിവയ്‌ക്കെതിരെയാണ് വാക്‌സിനേഷന്‍ കാമ്പയിന്‍ നടത്തുന്നത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവധി വാക്സിൻ സ്വീകരിച്ചു. കാമ്പയിന്റെ ഭാഗമാകണമെന്ന് ജനങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

വാക്‌സിനുകളിൽ ഇൻഫ്ലുവൻസ, ബാക്ടീരിയൽ ന്യുമോണിയ എന്നിവയ്‌ക്കെതിരായ വാക്‌സിനുകളും ഉൾപ്പെടുന്നു. 

അൽ-അസിമ ആരോഗ്യ മേഖലയിൽ, അൽ-അമിരി ഹോസ്പിറ്റലിലെ പ്രിവൻ്റീവ് മെഡിക്കൽ വാർഡ് ഉൾപ്പെടെ 14 കേന്ദ്രങ്ങളിൽ വാക്സിനേഷൻ ലഭിക്കും. 

അദൈലിയയിലെ ഹമദ് അൽ സാഗർ, അൽ ഫൈഹയിലെ അബ്ദുല്ല അബ്ദുൽ മുഗ്നി, അൽ ദൈയയിലെ അൽ അഹ്ഖാഖി, ജാബർ അൽ അഹമ്മദ് ബ്ലോക്ക് 3, അൽ റൗദ, ഷെയ്ഖാൻ അൽ ഫാർസി, സുറയിലെ ഷരീഫ അൽ അവധി, കൈഫാനിലെ മുനീറ അൽ അയ്യർ, ദോഹ സെൻ്റർ, നോർത്ത് സുലൈബിഖാത്ത്, ജാബർ അൽ അഹ്മദ്  എന്നിവയാണ് അൽ അസിമയിലെ മറ്റ് കേന്ദ്രങ്ങൾ.

ഹവല്ലിയിൽ, സാൽവ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെൻ്റർ, വെസ്റ്റ് സാൽമിയ, റുമൈതിയ, നാസർ സൗദ് അൽ സബാഹ്, വെസ്റ്റ് ഹവല്ലി ക്ലിനിക്കുകൾ എന്നിവയ്ക്ക് പുറമെ മുബാറക് ഹോസ്പിറ്റൽ ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളില്‍ വാക്‌സിനുകള്‍ ലഭിക്കും.

മനാഹി അൽ-ഒസൈമി ഹെൽത്ത് സെൻ്റർ, നോർത്ത് അർദിയ ഹെൽത്ത് സെൻ്റർ, സൗത്ത് ജിലീബ് ക്ലിനിക്ക് എന്നിവയുൾപ്പെടെ ഒൻപത് കേന്ദ്രങ്ങൾ അൽ ഫർവാനിയയിൽ വാക്‌സിനേഷന്‍ നല്‍കും. 

അൽ അഹമ്മദിയിൽ ഫഹാഹീൽ സ്പെഷ്യലിസ്റ്റ് സെൻ്ററും എഗൈല ക്ലിനിക്കും ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സേവനം ലഭിക്കും. സുലൈബിയ, നയീം, അൽ ഒയൂൺ ക്ലിനിക്കുകൾ ഉൾപ്പെടെ ജഹ്‌റയിൽ അഞ്ച് ക്ലിനിക്കുകളും അൽ അദാൻ ഹോസ്പിറ്റൽ ഉൾപ്പെടെ മുബാറക് അൽ കബീറിൽ മൂന്ന് ക്ലിനിക്കുകളും വാക്‌സിന്‍ നല്‍കും. അൽ സബാഹ്, ഇബ്‌നു സീന എന്നിവയുൾപ്പെടെ നിരവധി ആശുപത്രികളിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്.

Advertisment