/sathyam/media/media_files/Q8ms3SxR3hKKUi1tbKFt.jpg)
representational image
കുവൈത്ത് സിറ്റി: കുവൈത്തില്‍ മാതൃ-ശിശു പരിചരണത്തിനായി നിര്‍മിക്കുന്ന ഏറ്റവും വലിയ ആശുപത്രി സമുച്ചയത്തിന്റെ ആദ്യഘട്ടം പ്രവര്‍ത്തിച്ച് തുടങ്ങിയെന്ന് അധികൃതര്‍. പഴയ ആശുപത്രി കെട്ടിടത്തിൽ നിന്ന് ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ പുതിയ പ്രസവ ആശുപത്രിയിലേക്ക് റ്റും. ഇതിനായുള്ള നടപടിക്രമങ്ങള്‍ അടുത്ത ഞായറാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗ്രീൻ ബിൽഡിംഗ് സ്പെസിഫിക്കേഷൻ സൗകര്യമാണ് ആശുപത്രിയുടെ ഒരു പ്രത്യേകത. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് നിര്‍മ്മാണം. 59 ഡെലിവറി റൂമുകൾ, 28 ഓപ്പറേഷൻ റൂമുകൾ, 81 ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ 789 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.
കടൽ കാഴ്ചക്ക് നേരെ അഭിമുഖമായാണ് 80 ശതമാനം മുറികളും. കെട്ടിടത്തിൻ്റെ ആകെ വിസ്തീർണ്ണം 357,400 ചതുരശ്ര മീറ്ററിലെത്തുമെന്നാണ് വിലയിരുത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us