New Update
/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ സഹേല്‍ ആപ്പിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. സഹേല്‍ ഔദ്യോഗിക വക്താവ് യൂസഫ് കാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Advertisment
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചില ഉപയോക്താക്കള്‍ ആപ്പ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ക്ക് താല്‍ക്കാലികമായി മൈ ഐഡന്റിറ്റി ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ സിവില്‍ ഐഡി ഡാറ്റകള്‍ നല്‍കിയതിന് ശേഷം സഹേല്‍ ആപ്പ് വീണ്ടും ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സിവില്‍ ഐഡി നമ്പര്‍ ആപ്പ് തുറക്കുമ്പോള്‍ നല്‍കേണ്ടതുണ്ട്. സഹേല്‍ ആപ്പിലെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us