New Update
/sathyam/media/media_files/Dlp4i98lTSVc84mMSfmd.jpg)
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന വിശേഷണം ബുര്‍ജ് ഖലീഫയ്ക്ക് ഇനി എത്ര കാലം ? വര്‍ഷങ്ങളായി ബുര്‍ജ് ഖലീഫയ്ക്ക് സ്വന്തമായ ഈ 'താരപദവി'ക്ക് വൈകാതെ തന്നെ ഇളക്കം തട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Advertisment
ബുര്‍ജ് ഖലീഫയ്ക്ക് പ്രതിയോഗികളെത്തുന്നത് കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്.
കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ടവര്‍ 1,001 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കാനാണ് പദ്ധതി. 234 നിലകളുമുണ്ടാകും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന വിശേഷണം തത്കാലത്തേക്ക് മുബാറക് അല്‍ കബീര്‍ സ്വന്തമാക്കും.
ടവറിന്റെ രൂപകല്‍പന ഇതിനകം പൂര്‍ത്തിയായി. എന്നാല്‍ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമല്ല. ഏറ്റവും ഉയരമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ സൗദി അറേബ്യയും തയ്യാറെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us