കുവൈത്തില്‍ കോട്ടയം സ്വദേശിക്ക് എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റു, സംഭവം ജോലിക്ക് പോകുന്നതിനിടെ

കുവൈത്തിലെ മഹ്ബൂലയില്‍ കോട്ടയം സ്വദേശിക്ക് എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റു

New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയില്‍ കോട്ടയം സ്വദേശിക്ക് എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റു. ചങ്ങനാശേരി ആരമലക്കുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് വെടിയേറ്റത്. 

Advertisment

ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ കയറുന്നതിനിടെയാണ് വെടിയേറ്റത്. 

വാഹനത്തില്‍ കയറുന്നതിനിടെ വെടിശബ്ദം കേള്‍ക്കുകയും, ശരീരത്തില്‍ എന്തോ പതിക്കുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇടത് വശത്ത് തോളിനും നെഞ്ചിനുമിടയില്‍ രക്തം വന്നു. ഉടന്‍ സുഹൃത്തായ കൊല്ലം സ്വദേശി വിനീഷിനെ വിളിച്ചു.

വിനീഷെത്തിയാണ് ഫാസിലിനെ അദാന്‍ ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ തുളച്ചുകയറിയ പെലറ്റ് നീക്കം ചെയ്തു. ഇന്ന് ആശുപത്രി വിടും. പൊലീസ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി.

Advertisment