/sathyam/media/media_files/3Ww8k7Im6ZSVBZ5TFVJ3.jpg)
കുവൈത്ത്: 2005ൽ രൂപീകൃതമായത് മുതൽ പത്തൊൻപത് വർഷമായി കുവൈറ്റിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ തങ്ങളുടേതായ സ്ഥാനമുറപ്പിച്ച കുവൈറ്റിലെ കണ്ണൂരുകാരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകുന്ന പതിനേഴാമത് ഗോൾഡൻ ഫോക്ക് പുരസ്‌കാരത്തിനു അപേക്ഷകൾ ക്ഷണിക്കുന്നു.
കഴിഞ്ഞ പതിനാറ് വർഷങ്ങളിലായി വിവിധ മേഖലകളിൽ സ്തുത്യർഹസേവനം അനുഷ്ഠിക്കുകയൊ, സമഗ്ര സംഭാവനകൾ നൽകുകയോ ചെയ്ത കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ, സംഘടനകൾക്കോ നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡ്, ഇത്തവണ കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രവാസി സംരംഭകൻ /സംരംഭകക്ക് ആണ് നൽകുന്നത് .
നിബന്ധനകൾ:
നിലവിൽ പ്രവാസി ആയിരിക്കണം.
ജിസിസി (ഗൾഫ്) മേഖലയിൽ നിന്നുള്ളവർ ആയിരിക്കണം
കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രവാസി ആയിരിക്കണം
Goldenfoke@gmail.com എന്ന ഇ-മെയിലിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്. അപേക്ഷകൾക്കുള്ള അവസാന തീയതി സെപ്റ്റംബർ 25, 2024
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us