ഇസ്ലാമിക രാജ്യങ്ങളിലെ ടാക്‌സ് അതോറിറ്റി യൂണിയനില്‍ കുവൈത്തിനും അംഗത്വം

ഇസ്ലാമിക രാജ്യങ്ങളിലെ ടാക്‌സ് അതോറിറ്റി യൂണിയനില്‍ കുവൈത്ത് അംഗമായി

New Update
kuwait city3

കുവൈത്ത് സിറ്റി: ഇസ്ലാമിക രാജ്യങ്ങളിലെ ടാക്‌സ് അതോറിറ്റി യൂണിയനില്‍ കുവൈത്ത് അംഗമായി. നികുതി ഭരണം മെച്ചപ്പെടുത്തുന്നതിനും ഇസ്‌ലാമിക നിയമങ്ങൾക്കനുസൃതമായി, പ്രത്യേകിച്ച് സകാത്ത് സംബന്ധിച്ചുള്ള നികുതി നടപ്പാക്കൽ മെച്ചപ്പെടുത്തുന്നതിനുമാണ് യൂണിയനില്‍ ചേര്‍ന്നതെന്ന് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

Advertisment

കൂടാതെ, സമഗ്രമായ നികുതി, സകാത്ത് നയങ്ങൾ വികസിപ്പിക്കുക, അംഗരാജ്യങ്ങളുടെ നികുതി അധികാരികൾ തമ്മിലുള്ള സഹകരണവും പരസ്പര സഹായവും വളർത്തുക, സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ സകാത്തിൻ്റെയും നികുതി ഭരണത്തിൻ്റെയും പങ്ക് ശക്തിപ്പെടുത്തുക എന്നിവയും യൂണിയൻ ലക്ഷ്യമിടുന്നു.

Advertisment