കുവൈത്തില്‍ ഗതാഗത നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന, 239 പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ ഗതാഗത നിയമലംഘകരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ 54,664 നിയമലംഘനങ്ങള്‍ കണ്ടെത്തി

New Update
driving vltins

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘകരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ 54,664 നിയമലംഘനങ്ങള്‍ കണ്ടെത്തി. 288 വാഹനങ്ങള്‍ പിടിച്ചെടുത്തു. 67 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 239 പേര്‍ അറസ്റ്റിലായി. 

Advertisment

മൊത്തം 116 കേസുകൾ ജുവനൈൽ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് റഫർ ചെയ്തു. 85 വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

ലഹരി ഉപയോഗിച്ചതിന് 36 പേരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 35 പേരെയും മദ്യം കൈവശം വച്ചതിന് 5 പേരെയും തിരിച്ചറിയൽ രേഖയില്ലാത്തതിന് 77 പേരെയും കസ്റ്റഡിയിലെടുത്തു.

Advertisment