കുവൈത്തിലെ ബയോമെട്രിക് നടപടിക്രമം; വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളിലെ നിര്‍ദ്ദിഷ്ട ഓഫീസുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല

കുവൈത്തില്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ തുടങ്ങിയ ഓഫീസുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല

New Update
biometric

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ തുടങ്ങിയ ഓഫീസുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല.

Advertisment

ആഭ്യന്തര മന്ത്രാലയത്തിലെ വ്യക്തിഗത അന്വേഷണ, ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റിലെ ലെഫ്റ്റനൻ്റ് കേണൽ ഹമദ് ജാസിം അൽ ഷമ്മരി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അവന്യൂസ്, അൽ കൂത്ത്, അൽ അസിമ തുടങ്ങിയ മാളുകളില്‍ സെപ്തംബര്‍ 30 വരെ മുന്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ സേവനം ലഭിക്കും.  

ഒക്ടോബര്‍ ആദ്യം മുതല്‍ സഹേല്‍ ആപ്ലിക്കേഷന്‍ വഴി മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് നേടിയ ശേഷം എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള നിര്‍ദ്ദിഷ്ട കേന്ദ്രങ്ങള്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കാം.

സ്വദേശികള്‍ക്ക് സെപ്തംബര്‍ 30 വരെയും, വിദേശികള്‍ക്ക് ഡിസംബര്‍ 30 വരെയുമാണ് ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

Advertisment