കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള പെട്രോള്‍ നിരക്ക് വര്‍ധിപ്പിച്ചേക്കും, സര്‍ക്കാരിന്റെ പരിഗണനയില്‍

കുവൈത്തില്‍ ആഗോള വിപണിയിലെ വിലയ്ക്ക് അനുസൃതമായി പെട്രോൾ വില ഉടൻ വർദ്ധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു

New Update
fuel1.jpg

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഗോള വിപണിയിലെ വിലയ്ക്ക് അനുസൃതമായി പെട്രോൾ വില ഉടൻ വർദ്ധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഈ വര്‍ധനവ് പൗരന്മാരെ ബാധിക്കില്ലെന്നും, പ്രവാസികള്‍ക്ക് മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  കൂടാതെ ഇന്ധന ഉപഭോഗത്തിന് പകരമായി, പൗരന്മാരെ വില വർദ്ധനവിൽ നിന്ന് അവരെ സംരക്ഷിക്കാൻ സർക്കാർ സാമ്പത്തിക സഹായം അനുവദിക്കും. 

രാജ്യത്തെ വിദേശികളുടെ എണ്ണം പൗരന്മാരെക്കാളും ഇരട്ടിയാണെന്നതിനാല്‍,  കുറഞ്ഞ വിലയ്ക്ക് ഗ്യാസോലിൻ അവര്‍ക്ക് അനുവദിക്കുന്നത്‌ യുക്തിരഹിതമാണെന്നാണ് വിലയിരുത്തല്‍. വില വർധിപ്പിക്കുന്നതും അവയുടെ ശതമാനം നിശ്ചയിക്കുന്നതും നിലവിൽ പഠനത്തിലാണെന്നും സാമ്പത്തിക കാര്യ സമിതിയിൽ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment