New Update
/sathyam/media/media_files/qunXPBBJV8KiXxYEYMru.jpg)
ഇസ്രായേല്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണം
കുവൈത്ത് സിറ്റി: ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്കായി സഹായ ക്യാമ്പയിന്‍ ആരംഭിച്ച് കുവൈത്ത് റെഡ് ക്രസന്റ്. ലെബനീസ് റെഡ്‌ക്രോസുമായി സഹകരിച്ചാണ് ക്യാമ്പയിന്‍ നടത്തുന്നത്. ലെബനീസ് റെഡ്‌ക്രോസിലെ റിലീഫ് കോര്‍ഡിനേറ്റര്‍ യൂസഫ് ബൂട്രോസ് ആണ് ഇക്കാര്യം പറഞ്ഞത്.
Advertisment
ഭക്ഷണസാധനങ്ങള്‍, ശുചീകരണ സാമഗ്രികള്‍, മെത്തകള്‍, പുതപ്പുകള്‍ തുടങ്ങിയ ദുരിതാശ്വാസ സാമഗ്രികള്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. ലെബനീസ് അധികാരികള്‍ അനുവദിച്ച നിരവധി അഭയകേന്ദ്രങ്ങളില്‍ അടിയന്തര സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us