New Update
/sathyam/media/media_files/1xDiDbwYirAEYvI4zbJz.jpg)
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ കുവൈത്ത് മന്ത്രിസഭാ യോഗം ചേർന്നു. ന്യൂയോർക്കിൽ നടന്ന ഫ്യൂച്ചർ ഉച്ചകോടിയിൽ കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും പലസ്തീന്‍ വിഷയത്തിലെ ഇരട്ടത്താപ്പ് അപലപിച്ചും നടത്തിയ പ്രസംഗത്തെ കാബിനറ്റ് പ്രശംസിച്ചു.
Advertisment
ലെബനനെതിരെയുള്ള ഇസ്രായേൽ ആക്രമണങ്ങളെ കാബിനറ്റ് അപലപിക്കുകയും ലെബനന് പിന്തുണ അറിയിക്കുകയും ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
കുവൈറ്റ് നിയമം (1959 ലെ നിയമം നമ്പർ 15) അനുസരിച്ച്, വഞ്ചനാപരമായ രീതിയിൽ പൗരത്വം നേടിയ വ്യക്തികളിൽ നിന്ന് കുവൈത്ത് പൗരത്വം റദ്ദാക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us