കുവൈത്ത് സിറ്റി: കുവൈറ്റിനെയും സൗദി അറേബ്യയിലെ ഖോബറിനെയും ബന്ധിപ്പിക്കുന്ന 'ഫാൽക്കൺ' എന്ന അന്തർദേശീയ അന്തർവാഹിനി കേബിളിൽ തകരാറുണ്ടായതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഇത് മൂലം കുവൈത്തില്‍ ഇന്റര്‍നെറ്റ് സേവനം മന്ദഗതിയിലായി.
തകരാർ പരിഹരിക്കുന്നതിനും സേവനം നിലനിർത്തുന്നതിന് ബദൽ കേബിളുകളിലൂടെ ഡാറ്റാ ട്രാഫിക്ക് വഴിതിരിച്ചുവിടുന്നതിനും ജിസിഎക്‌സ്, ഇൻ്റർനെറ്റ് ദാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.