കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസില്‍ കുവൈത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14 പേരെ പിടികൂടി. 10 കേസുകളിലായാണ് പ്രതികളെ കുവൈറ്റ് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് പിടികൂടിയത്.
കെമിക്കൽ, ഷാബു, ഹാഷിഷ്, മരിജുവാന, ഹെറോയിൻ, കറുപ്പ് തുടങ്ങിയ ഏകദേശം 20 കിലോഗ്രാം മയക്കുമരുന്നുകള്‍ കണ്ടെടുത്തു. ഏകദേശം 13,500 സൈക്കോട്രോപിക് ഗുളികകൾ, 150 കുപ്പി മദ്യം, കൂടാതെ വിൽപ്പനയിൽ നിന്നുള്ള തുക എന്നിവയും പിടിച്ചെടുത്തു.