കുവൈത്ത് സിറ്റി: വാട്‌സാപ്പ് പേയ്‌മെന്റ് തട്ടിപ്പില്‍ കുവൈത്തില്‍ പ്രവാസിക്ക് നഷ്ടമായത് 100 ദിനാര്‍. 47കാരനായ പ്രവാസിക്കാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം നഷ്ടപ്പെട്ടത്.
പേയ്‌മെൻ്റ് ലിങ്ക് ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് വഴി കിഴിവുള്ള ഉൽപ്പന്നം വാങ്ങാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഭവം. അഞ്ച് ദിനാറായിരുന്നു പേയ്‌മെന്റ് തുക.
എന്നാല്‍ 24.800 ദിനാര്‍ വീതം മൂന്ന് തവണയും, 24.900 ദിനാര്‍ ഒരു തവണയുമായി അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.