കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്ന് വർഷമായി ഉയർത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ലൈസന്‍സുകള്‍ പുതുക്കുന്നതും, പുതിയത് അനുവദിക്കുന്നതും മൂന്ന് വര്‍ഷത്തേക്കായിരിക്കും.
നേരത്തെ ഇത് ഒരു വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. 'മൈ ഐഡന്റിറ്റി' ആപ്പില്‍ ഡിജിറ്റലായി മാത്രമാകും ലൈസന്‍സ് ലഭിക്കുക.