കുവൈറ്റ്: കുവൈറ്റിലെ എഞ്ചിനീയറിംഗ് അലുംനി അസോസിയേഷനുകളുടെ കൂട്ടായ്മ ആയ കുവൈറ്റ് എഞ്ചിനീയർസ് ഫോറം (കെ.ഇ.എഫ്.) സെപ്റ്റംബർ 27 വെള്ളിയാഴ്ച ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിൽ വെച്ച് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടെ ഓണം ആഘോഷിച്ചു.
/sathyam/media/media_files/euaE1abhZamy9pBnxmK3.jpg)
‘ആർപ്പോണം-24’ എന്നുപേരിട്ട പ്രോഗ്രാം കെ.ഇ.എഫിന്റെ എട്ടു അലുംനി അസോസിയേഷനുകളുടെ പ്രസിഡന്റ്മാർ തിരി കൊളുത്തി ആരംഭിച്ചു.
/sathyam/media/media_files/FKvDUfKit3SzbY35WaSa.jpg)
900 പേരോളം പങ്കെടുത്ത പരിപാടി അസോസിയേഷൻ എക്സ് ഓഫീഷ്യോ സന്തോഷ് ഏബ്രഹാം സ്വാഗതം ചെയുകയും, ജനറൽ കൺവീനർ ഹനാൻ ഷാൻ മുഖ്യപ്രഭാഷണവും നടത്തി. തുടര്‍ന്ന് നിയുക്ത ജനറൽ കൺവീനർ ഗംഗ പ്രസാദ് ഓണ സന്ദേശം നൽകുകയും ചെയ്തു.
/sathyam/media/media_files/g7aTbAI6Q7Zh1IosWSrV.jpg)
ചടങ്ങിൽ വെച്ച് കെ ഇ എഫ് ന്യൂസ് ലെറ്റരായ “അസ്പിറേഷൻസ്” ഡാറ്റാ മാനേജ്മെൻ്റ് കൺവീനർ പ്രശാന്ത് വാര്യർ ജനറൽ കൺവീനർ ഹനാൻ ഷാനിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
/sathyam/media/media_files/9lgGDpLVhkECLqqmsNRA.jpg)
കെ.ഇ.എഫ്. 24-25 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജേക്കബ് പാരേറ്റിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട കുട്ടികൾക്കായുള്ള ക്ലബായ കെ.ഇ.എഫ് ചിൽഡ്രൻസ് ക്ലബിന്റെ ഉത്ഘാടനവും ലോഗോ പ്രകാശനവും തദവസരത്തിൽ വേദിയിൽ വെച്ച് നടന്നു.
/sathyam/media/media_files/hPpY6pIKGry8DJpE38Uj.jpg)
തുടര്‍ന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കൈകൊട്ടി കളി, ഓണസദ്യയുടെ പ്രാധാന്യത്തെ വിളിചോദിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ച ഉണ്ടോണം, കൂടാതെ സഞ്ജയ് ബബോയി ചെറിയാൻ സംവിധാനം ചെയ്ത നാടകം ‘മാർത്താണ്ഡവർമയും’, ഹരി ഇന്ദ്രൻ സംവിധാനം ചെയ്ത സിനിമാറ്റിക് ഡ്രാമ ‘ഭ്രമലുവും’ കാണികളുടെ പ്രശംസ പിടിച്ചടക്കി.
മാവേലി എഴുന്നള്ളത്തും കൊട്ടിക്കലാശത്തോടും കൂടി സമാപിച്ച ആർപ്പോണത്തിന് ആർട്സ് കൺവീനർ സനീജ് എബി തോമസ് നന്ദിയും അറിയിച്ചു. 31 വിഭവങ്ങളാൽ സമ്രുദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.