Advertisment

കുവൈത്തിലെ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കാന്‍ തീരുമാനം

കുവൈത്തിലെ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഇഖാമ മാറ്റം അനുവദിക്കാന്‍ തീരുമാനം

New Update
kuwait city3

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഇഖാമ മാറ്റം അനുവദിക്കാന്‍ തീരുമാനം. ജംഇയ്യകൾ,സർക്കാർ കരാർ പദ്ധതികൾ തുടങ്ങിയ മേഖലകളിലാണ് തീരുമാനം ബാധകമാകുന്നത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുക, തൊഴിലുടമയുടെ അനുമതി, പദ്ധതി പൂര്‍ത്തീകരണം, ഇഖാമ മാറ്റത്തിന് 350 ദിനാര്‍ ഫീസ് തുടങ്ങിയവയാണ് നിബന്ധനകള്‍.

 

Advertisment