കുവൈത്ത് സിറ്റി: അപകടങ്ങള്‍ തടഞ്ഞ്, സുരക്ഷ ഉറപ്പാക്കുന്നതിന് ഗ്യാസ് സിലിണ്ടറുകള്‍ കൃത്യമായ രീതിയില്‍ പരിപാലിക്കണമെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ്.
ഗ്യാസ് സിലിണ്ടർ, ഹോസ്, റെഗുലേറ്റർ എന്നിവയിൽ തകരാറില്ലെന്ന് പതിവായി ഉറപ്പുവരുത്തണം. ഫയര്‍ എസ്റ്റിന്‍ഗ്യുഷര്‍, ഗ്യാസ് ഡിറ്റക്ടർ, ഫയർ ബ്ലാങ്കറ്റ് എന്നിവ ഉൾപ്പെടെ അടുക്കളയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി.
ഗ്യാസ് റെഗുലേറ്റർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണമെന്നും, കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനിയുടെ ലോഗോ ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു. കാലഹരണ തീയതി, വാണിജ്യ വാറൻ്റി എന്നിവയും പരിശോധിക്കണം.