ജഹ്‌റയിലെ മോഷണം; പിന്നില്‍ പെണ്‍കുട്ടിയെന്ന് കണ്ടെത്തല്‍, നിരവധി കേസുകളിലെ പ്രതി

കുവൈത്തിലെ ജഹ്‌റയില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ പെണ്‍കുട്ടിയെന്ന് കണ്ടെത്തല്‍

New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ പെണ്‍കുട്ടിയെന്ന് കണ്ടെത്തല്‍. ഇതിന് മുമ്പ് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിട്ടുള്ള പെണ്‍കുട്ടിക്കെതിരെ, എട്ട് അറസ്റ്റ് വാറന്റും ഉണ്ടെന്ന് കണ്ടെത്തി.

Advertisment

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി തേടി. മോഷ്ടിച്ച ഫോണുകളിലൊന്ന് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി പിടിയിലായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് കൊണ്ടുപോയി. നിരവധി മോഷണങ്ങള്‍ നടത്തിയതായി പ്രതി സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്.

Advertisment