/sathyam/media/media_files/LbHp9rLtQdL8B0b1rdth.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്കിംഗ് രംഗത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഡബ്ല്യുഎഎംഡി (WAMD) സംവിധാനവുമായി കെ നെറ്റ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണമിടപാടുകള്‍ ഇതിലൂടെ നടത്താനാകും.
സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ സേവനങ്ങള്‍ നൽകിക്കൊണ്ട് പേയ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്നതിനാണ് ഡബ്ല്യുഎഎംഡി സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറ്റം ചെയ്യുമ്പോൾ വേഗതയുടെയും സുരക്ഷയുടെയും കാര്യത്തിൽ ഉപയോക്താക്കൾക്ക് അതുല്യവും അഭൂതപൂർവവുമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരു പുതിയ ഇൻസ്റ്റൻ്റ് പേയ്‌മെൻ്റ് സേവനം കമ്പനി അവതരിപ്പിക്കുകയാണെന്ന് കെ നെറ്റ്സി ഇഒ ഈസാം അൽഖേഷ്‌നം അറിയിച്ചു.
പ്രാദേശിക ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകളിൽ പേയ്‌മെൻ്റ്, ട്രാൻസ്ഫർ ഓപ്ഷനായി ഇത് ലഭ്യമാകുമെന്ന് അൽഖേഷ്‌നം വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us