കുവൈത്ത്-ഇറാഖ് ഫുട്‌ബോള്‍ മത്സരത്തിലെ സംഘാടന പരാജയം; റിപ്പോര്‍ട്ട് തേടി

കുവൈത്ത്-ഇറാഖ് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘാടന പരാജയത്തെ സംബന്ധിച്ച് മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തേടി

New Update
football

കുവൈത്ത് സിറ്റി: കുവൈത്ത്-ഇറാഖ് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘാടന പരാജയത്തെ സംബന്ധിച്ച് മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തേടി.

Advertisment

 ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദു‌ൾറഹ്മാൻ അൽ മുതൈരിയോടാണ് സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

സെപ്‌തംബർ 10ന് ജാബർ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തെ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തേടിയത്.

Advertisment