വാര്‍ഷിക ഫീസ് അടയ്ക്കാത്ത സബ്‌സ്‌ക്രൈബേഴ്‌സിന്റെ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന്‌ കുവൈത്ത് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം; അറിയിപ്പുകള്‍ സഹേല്‍ ആപ്പ് വഴി നല്‍കും

വാര്‍ഷിക ഫീസ് അടയ്ക്കാത്ത സബ്‌സ്‌ക്രൈബേഴ്‌സിന്റെ ഫോണ്‍ കണക്ഷനുകള്‍ നവംബര്‍ മുതല്‍ വിച്ഛേദിക്കുമെന്ന് കുവൈത്ത് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം

New Update
sahel 1

കുവൈത്ത് സിറ്റി: വാര്‍ഷിക ഫീസ് അടയ്ക്കാത്ത സബ്‌സ്‌ക്രൈബേഴ്‌സിന്റെ ഫോണ്‍ കണക്ഷനുകള്‍ നവംബര്‍ മുതല്‍ വിച്ഛേദിക്കുമെന്ന് കുവൈത്ത് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. വാണിജ്യ, റെസിഡൻഷ്യൽ ലൈനുകൾക്ക് ഇത് ബാധകമാണ്.

Advertisment

മന്ത്രാലയം 'സഹേല്‍' ആപ്പ് വഴി പേയ്‌മെൻ്റ് അറിയിപ്പുകൾ നല്‍കും. സേവന തടസ്സം ഒഴിവാക്കാൻ നേരത്തെ പെയ്‌മെന്റ് നടത്തണം.പേയ്‌മെൻ്റുകൾ ഓൺലൈനായോ കെനെറ്റ് ഉപയോഗിച്ച് ലോക്കൽ എക്സ്ചേഞ്ച് സെൻ്ററുകളിലോ 'സഹേല്‍' ആപ്പ് വഴിയോ നടത്താം.

Advertisment