New Update
/sathyam/media/media_files/3CVd1v4i71IkbdiGN3f3.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം കബ്ദ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ബിദുനികളെ അറസ്റ്റ് ചെയ്തു. 3 കിലോ ഹാഷിഷ്, 3 കിലോ രാസവസ്തുക്കൾ, 2.9 കിലോ ഷാബു, 1,000 ലിറിക്ക ക്യാപ്‌സ്യൂളുകൾ, പണം എന്നിവ പിടിച്ചെടുത്തു.
Advertisment
പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംശയാസ്പദമായ പ്രവർത്തനങ്ങൾ എമർജൻസി നമ്പറുകൾ (112) വഴിയോ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിൻ്റെ (1884141) ഹോട്ട്‌ലൈനിലോ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us