/sathyam/media/media_files/azrhvHch8DVnrGcXPp9s.jpg)
കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ടൂറിസത്തിൻ്റെ പ്രചാരണത്തിനായി ബി2ബി നെറ്റ്‌വർക്കിംഗ് ഇവൻ്റ് ഒക്ടോബർ 8 ന് കുവൈറ്റിലെ മില്ലേനിയം ഹോട്ടൽ & കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ചു. ഇന്ത്യയിലെ ടൂറിസം വ്യവസായത്തിൽ നിന്നുള്ള 10 പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രതിനിധി സംഘം പരിപാടിയിൽ പങ്കെടുത്തു.
ഷെയ്ഖ ഇൻതിസാർ സേലം അൽ അലി അൽ സബാഹ്, കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/uJ7kVgMhclszt3l3vzTA.jpg)
ഈ വർഷമാദ്യം രാജസ്ഥാൻ ഉൾപ്പെടെ ഇന്ത്യയിലേക്കുള്ള തൻ്റെ യാത്രാനുഭവങ്ങളുടെ ഓർമ്മകൾ പ്രകടിപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭത്തെ ഷെയ്ഖ ഇൻതിസാർ അൽ സബ സ്വാഗതം ചെയ്തു.
ഹിൽ സ്റ്റേഷനുകൾ മുതൽ ബീച്ചുകൾ, കോട്ടകൾ, ക്രൂയിസ്, അഡ്വഞ്ചർ ടൂറിസം, മെഡിക്കൽ ടൂറിസം, യോഗ ടൂറിസം, വൈൽഡ് ലൈഫ്, ലക്ഷ്വറി ടൂറിസം തുടങ്ങിയ വിനോദ സഞ്ചാരമേഖലകള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ വലിയ ടൂറിസം സാധ്യതകൾ സ്ഥാനപതി എടുത്തുപറഞ്ഞു.
/sathyam/media/media_files/vDMPgv7aCXARGLXqKRWP.jpg)
യുനെസ്‌കോയുടെ അംഗീകാരമുള്ള 43 ലോക പൈതൃക സൈറ്റുകൾ ഉള്ളതിൽ ഇന്ത്യക്ക് അഭിമാനമുണ്ട്. വളരുന്ന മെഡിക്കൽ ടൂറിസത്തെക്കുറിച്ചും സ്ഥാനപതി സംസാരിച്ചു.
എംബസി കഴിഞ്ഞ വർഷം 8000-ലധികം മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ അനുവദിച്ചു. ഈ വർഷം എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
/sathyam/media/media_files/PXLa2iyfQ6BbQomJtMEc.jpg)
2023-ൽ 9.24 മില്യണായി ഇന്ത്യയിലെ വിദേശ വിനോദ സഞ്ചാരികളുടെ (എഫ്‌ടിഎ) എണ്ണം അതിവേഗം വളര്‍ന്നു. 2028 ഓടെ 30.5 മില്യണിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഓട്ടോമാറ്റിക് റൂട്ടിൽ ടൂറിസം വ്യവസായത്തിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തെ (എഫ്ഡിഐ) ഇന്ത്യ സ്വാഗതം ചെയ്യുന്നു. കൂടാതെ, ഹോട്ടലുകൾ, റിസോർട്ടുകൾ, വിനോദ സൗകര്യങ്ങൾ എന്നിവയുടെ വികസനം ഉൾപ്പെടെയുള്ള ടൂറിസം നിർമ്മാണ പദ്ധതികൾക്ക് 100% എഫ്ഡിഐ അനുവദനീയമാണ്.
/sathyam/media/media_files/AlX8CSAwECwgqUAu3iHl.jpg)
കുവൈറ്റിലെ നൂറിലധികം ടൂർ ഓപ്പറേറ്റർമാരും ട്രാവൽസ് ഏജൻ്റുമാരും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിലെ വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങളും സേവനങ്ങളും ഇന്ത്യയിൽ നിന്നുള്ള സന്ദർശക പ്രതിനിധി സംഘം പ്രാദേശിക ടൂർ ഓപ്പറേറ്റർമാർക്ക് സമ്മാനിച്ചു.
കുവൈറ്റ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കാട്ടുന്നതിനുള്ള എംബസിയുടെ ഉദ്യമത്തിൻ്റെ ഭാഗമാണ് "എസ്‌പ്ലോറിങ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ 2.0" ബി2ബി നെറ്റ്‌വർക്കിംഗ് ഇവൻ്റ്. ബി2ബി, ബി2സി ഫോർമാറ്റുകളിൽ ഉൾപ്പെടെ കുവൈറ്റിൽ എംബസി തുടർച്ചയായി ടൂറിസം പ്രമോഷൻ പരിപാടികൾ നടത്തിവരുന്നു.
കൂടാതെ, ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി എംബസി കുവൈറ്റിലെ ടൂറിസം പങ്കാളികളുമായി പതിവായി സംവദിക്കുന്നത് തുടരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us