പലസ്തീനിനും ലെബനനുമെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് കുവൈത്ത് മന്ത്രിസഭ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഇടപെടണമെന്ന് ആവശ്യം

കുവൈത്ത് മന്ത്രിസഭ പ്രതിവാര യോഗം ചേര്‍ന്നു. ദോഹയിൽ നടന്ന മൂന്നാം ഏഷ്യാ കോപ്പറേഷന്‍ ഡയലോഗ് ഉച്ചകോടിയിൽ കുവൈത്തിൻ്റെ സജീവ പങ്കാളിത്തത്തെ കാബിനറ്റ് അഭിനന്ദിച്ചു

New Update
cbntkw

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ പ്രതിവാര യോഗം ചേര്‍ന്നു. ദോഹയിൽ നടന്ന മൂന്നാം ഏഷ്യാ കോപ്പറേഷന്‍ ഡയലോഗ് ഉച്ചകോടിയിൽ കുവൈത്തിൻ്റെ സജീവ പങ്കാളിത്തത്തെ കാബിനറ്റ് അഭിനന്ദിച്ചു.

Advertisment

പലസ്തീനിനും ലെബനനുമെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ചു. ഈ ആക്രമണം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയോട് കുവൈത്ത് ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ, ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും മേഖലയിലെ ആക്രമണം തടയാൻ അടിയന്തര നടപടികൾ കൈക്കൊള്ളാനും അഭ്യർത്ഥിച്ചു.

Advertisment