New Update
/sathyam/media/media_files/Fi2b2v00ts03iWEXB3bJ.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് കിരീടവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദും, ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ (ഒസിഎ) പ്രസിഡൻ്റ് രാജ രൺധീർ സിംഗും കൂടിക്കാഴ്ച നടത്തി. ബയാന്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
Advertisment
ഒസിഎയുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാജ രൺധീറിനെ കുവൈത്ത് കിരീടവകാശി അഭിനന്ദിച്ചു. ഏഷ്യൻ കായികരംഗത്തും ഏഷ്യൻ രാജ്യങ്ങളിലെ എല്ലാ അത്‌ലറ്റുകൾക്കും സേവനങ്ങള്‍ നല്‍കി മുന്നേറുന്നതില്‍ അദ്ദേഹം തുടര്‍ന്നും വിജയിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
കൗണ്‍സിലിന് നല്‍കുന്ന പിന്തുണയ്ക്ക് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിനും കിരീടാവകാശിക്കും രാജ രണ്‍ധീര്‍ നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us