ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസസ് നൽകുന്ന കൊറിയർ സേവനം പൂര്‍ണമായും ഓപ്ഷണല്‍ ആണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി

ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ കൊറിയര്‍ സേവനം ഉപയോഗിക്കുന്നത് തങ്ങളുടെ പ്രോസസ് ചെയ്ത രേഖകളോ പാസ്‌പോര്‍ട്ടുകളോ നിര്‍ദ്ദിഷ്ട വിലാസത്തില്‍ എത്തിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പൂര്‍ണമായും ഓപ്ഷണല്‍ ആണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി

New Update
indian embassy kuwait

കുവൈത്ത് സിറ്റി: ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ കൊറിയര്‍ സേവനം ഉപയോഗിക്കുന്നത് തങ്ങളുടെ പ്രോസസ് ചെയ്ത രേഖകളോ പാസ്‌പോര്‍ട്ടുകളോ നിര്‍ദ്ദിഷ്ട വിലാസത്തില്‍ എത്തിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പൂര്‍ണമായും ഓപ്ഷണല്‍ ആണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി. 

Advertisment

അപേക്ഷകള്‍ക്ക് ഡോക്യുമെന്റുകളും പാസ്‌പോര്‍ട്ടുകളും കൊറിയര്‍ വഴി ലഭിക്കുന്നതിനെക്കാള്‍ ഒന്നോ രണ്ടോ ദിവസം മുമ്പ് അതേ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ കേന്ദ്ര(ഐസിഎസി)ങ്ങളില്‍ നിന്ന് ശേഖരിക്കാനാകും.

അതേസമയം, പാസ്‌പോര്‍ട്ട് പ്രോസസിംഗ്, വിസ അപേക്ഷകള്‍, കോണ്‍സുലര്‍ അറ്റസ്റ്റേഷനുകള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സ്ഥലങ്ങളില്‍ നാല് ഐസിഎസി നിയന്ത്രിക്കാന്‍ എംബസി ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസിന് അംഗീകാരം നല്‍കി. കുവൈത്ത് സിറ്റി, ഫഹാഹീല്‍, ജിലീബ് അല്‍ ഷുയൂഖ്, ജഹ്‌റ എന്നിവിടങ്ങളിലാണിത്. 

എംബസി നിശ്ചയിച്ചിട്ടുള്ള നിശ്ചിത നിരക്കില്‍ ഓപ്ഷണല്‍ സേവനങ്ങള്‍ നല്‍കാനും ബിഎല്‍എസിന് അധികാരമുണ്ട്. ഈ അധിക സേവനങ്ങള്‍ ഓപ്ഷണല്‍ ആണ്. അംഗീകൃത നിരക്കുകള്‍ മാത്രം നല്‍കിയാല്‍ മതി.

ഈ നിരക്കുകള്‍ ഐസിഎസിയില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിഎല്‍എസ് നല്‍കുന്ന രസീതില്‍ ഓപ്ഷണല്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ അപേക്ഷകര്‍സ പരിശോധിക്കണം.  +965 22211228 എന്ന നമ്പറിൽ അപേക്ഷകര്‍ക്ക് ബന്ധപ്പെടാം. info.indkwi@blsinternational.net എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം. https://www.blsindiakuwait.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം

Advertisment