സുതാര്യത വര്‍ധിപ്പിക്കുകയും, സാമ്പത്തിക നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ലക്ഷ്യം; ചാരിറ്റികൾക്കും ജീവകാരുണ്യ സംഘടനകൾക്കും പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത് സാമൂഹ്യകാര്യമന്ത്രാലയം

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ സംഘടനകള്‍ക്കും പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത് സാമൂഹ്യകാര്യമന്ത്രാലയം

New Update
mosakw

കുവൈത്ത് സിറ്റി: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ സംഘടനകള്‍ക്കും പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത് സാമൂഹ്യകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. സുതാര്യത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.

Advertisment

ബാങ്കുകൾ മുഖേന മാത്രമായി സാമ്പത്തിക സഹായം കൈമാറുക, ആവശ്യമായ കേസുകളില്‍ ചെക്കുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക, ബാങ്കുകളുമായുള്ള ഇലക്ട്രോണിക് ലിങ്കേജ് വഴി സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുക എന്നിവ പ്രധാന നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.

ചാരിറ്റികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലെന്ന കരാറും ഉണ്ടായിരുന്നു. കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഓട്ടോമേഷൻ സംവിധാനം അപ്‌ഡേറ്റ് ചെയ്യാനും നീക്കമുണ്ട്.

Advertisment