'കോള്‍ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്‌സ് 6' കുവൈത്ത് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്

ആഗോള ലോഞ്ചിന് മുമ്പേ തന്നെ 'കോള്‍ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്‌സ് 6' കുവൈത്ത് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഐജിഎന്നിന്റേതാണ് റിപ്പോര്‍ട്ട്

New Update
call of duty black ops 6

കുവൈത്ത് സിറ്റി: ആഗോള ലോഞ്ചിന് മുമ്പേ തന്നെ 'കോള്‍ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്‌സ് 6' കുവൈത്ത് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഐജിഎന്നിന്റേതാണ് റിപ്പോര്‍ട്ട്.

Advertisment

പിസി, എക്‌സ്‌ബോക്‌സ്, പ്ലേസ്റ്റേഷന്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ആഗോളതലത്തില്‍ ഗെയിം ലിഭിക്കും. എന്നാല്‍ കുവൈത്തില്‍ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. കാരണം വ്യക്തമല്ല.

കുവൈത്ത് അധികൃതര്‍ പുനര്‍വിചിന്തനം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ആക്ടിവിസണിന്റെ വക്താവ് ഐജിഎന്നിനോട് പ്രതികരിച്ചു. വിലക്കിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ മുന്‍കൂര്‍ ഓര്‍ഡറുകള്‍ റദ്ദാക്കും. വാങ്ങിയവര്‍ക്ക് റീഫണ്ട് ലഭിക്കും.

Advertisment