കുവൈത്ത് കെയ്‌റോ സ്ട്രീറ്റിലെ ടണല്‍ താല്‍ക്കാലികമായി അടയ്ക്കും

കെയ്‌റോ സ്‌ട്രീറ്റിലെ അൽ-ദയ്യ, ഖാദ്‌സിയ പ്രദേശങ്ങൾക്കിടയിലുള്ള മൂന്നാം ടണല്‍ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലികമായി അടയ്ക്കും

New Update
partkw

കുവൈത്ത് സിറ്റി:  കെയ്‌റോ സ്‌ട്രീറ്റിലെ അൽ-ദയ്യ, ഖാദ്‌സിയ പ്രദേശങ്ങൾക്കിടയിലുള്ള മൂന്നാം ടണല്‍ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലികമായി അടയ്ക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Advertisment

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ചാണ് തീരുമാനമെടുത്തത്. പാലത്തിന് മുകളിലെ ചില കേബിളുകള്‍ നീക്കം ചെയ്യുന്നതിനാണ് ഈ നിയന്ത്രണം. തിങ്കളാഴ്ച അതിരാവിലെ ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഈ സമയം ഉപരിതല റോഡുകള്‍ ബദലായി ഉപയോഗിക്കാം.

Advertisment