New Update
/sathyam/media/media_files/2024/10/21/NpEJzFmdhKVHUm5keyoY.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് ജല, വൈദ്യുത, പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലായി നിയമിച്ചത് 1,150 സ്വദേശികളെയെന്ന് റിപ്പോര്‍ട്ട്.
Advertisment
ജനുവരിയിൽ മന്ത്രാലയത്തിലെ ആകെ ജീവനക്കാരുടെ എണ്ണം 34,395 ആയിരുന്നു. ഇതില്‍ 862 പേര്‍ പ്രവാസികളായിരുന്നു. സെപ്തംബർ ആയപ്പോഴേക്കും ജീവനക്കാരുടെ എണ്ണം 35,520 ആയി. 34,683 സ്വദേശികളും 837 വിദേശികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ കാലയളവില്‍ 25 പ്രവാസി ജീവനക്കാര്‍ കുറഞ്ഞു. വിരമിക്കല്‍, മാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണിത്. കൂടാതെ, ഈ കാലയളവിൽ മന്ത്രാലയത്തിലെ സ്വദേശി ജീവനക്കാരുടെ ശതമാനം ഒരു ശതമാനം വർദ്ധിച്ചു. ജനുവരിയിലെ 95.5 ശതമാനത്തിൽ നിന്ന് സെപ്തംബറിൽ 97.6 ശതമാനമായി ഉയർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us