കുവൈത്തിലെ പകുതിയോളം സ്വദേശികളും അവിവാഹിതരെന്ന് റിപ്പോര്‍ട്ട്

കുവൈത്തിലെ പകുതിയോളം സ്വദേശികളും അവിവാഹിതരെന്ന് റിപ്പോര്‍ട്ട്

New Update
not married

കുവൈത്ത് സിറ്റി: കുവൈത്തിലെ പകുതിയോളം സ്വദേശികളും അവിവാഹിതരെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയവയില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായിട്ടും, സ്വദേശികളില്‍ പകുതി പേരും അവിവാഹിതരായി തുടരുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

കുവൈത്തിലെ 10,65 ലക്ഷം പൗരന്മാരില്‍ 409201 പേരും അവിവാഹിതരാണ്. ഇതില്‍ 215000 പുരുഷന്മാരും, 194000 സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ പ്രവണത സാമൂഹിക വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന ആശങ്കയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് വിവാഹമോചന നിരക്കുകളും വര്‍ധിക്കുന്നുണ്ട്. പലരെയും വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിലെ ഒരു ഘടകവും ഇതായിരിക്കാമെന്നാണ്  വിലയിരുത്തല്‍.

38,876 വിവാഹമോചനങ്ങള്‍ നടന്നുവെന്നാണ് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 35-39 പ്രായവിഭാഗത്തിലാണ് കൂടുതല്‍ വിവാഹമോചനങ്ങളും നടക്കുന്നത്. 

Advertisment