കുവൈത്ത് സിറ്റി: സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചവര്‍ കുവൈത്തില്‍ പിടിയില്‍. മുബാറക് അൽ കബീർ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
പ്രതികളിൽ നിന്ന് ഏകദേശം 22 ടൺ ഭക്ഷ്യവസ്തുക്കൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.