കുവൈറ്റ്: ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം ( ഐ.പി.എഫ്.) കുവൈറ്റ് വേൾഡ് ഫാർമസിസ്റ്റ് ഡേ ആഘോഷിച്ചു. മെട്രോ മെഡിക്കൽ ഹോസ്പിറ്റലിന്റെ കോൺഫറൻസ് ഓഡിറ്റോറിയത്തിൽ വെച്ച് ഒക്ടോബർ 25ന് വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ആഘോഷം സംഘടിപ്പിച്ചത്. കുവൈത്തിലുള്ള നൂറോളം ഇന്ത്യൻ ഫാർമസി പ്രൊഫഷണൽസ് ആഘോഷത്തിന്റെ ഭാഗമായി.
ആരോഗ്യ മന്ത്രാലയം ഫർവാനിയ റീജിയൻ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ഡോക്ടർ സീതാ റാഹിൽ അൽ ഖാലിദി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഐ.പി.എഫ് പ്രസിഡന്റ് ഖാദർ എം ഷാജഹാൻ അധ്യക്ഷത വഹിച്ചു.
വിശിഷ്ഠാതിഥികളായി കുവൈറ്റ് ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോക്ടർ മുഹമ്മദ് നഹിയിൽ അൽ അൻസി, ഡോക്ടർ അബ്ദുൽ അസീസ് അൽ ജാഥാൻ, ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം വൈസ് ചെയർമാൻ ഷബീർ മുഹമ്മദ് എന്നിവർ ആശംസകൾ രേഖപെടുത്തി.
ഐ പി എഫ് സ്ഥാപകാഗം മുഹമ്മദ് മിർസാദ് മുഖ്യ പ്രഭാഷണം ഈ വർഷത്തെ വേൾഡ് ഫർമസിസ്റ് ഡേ മുദ്രാവാക്യമായ "ഫാർമസിസ്റ് മീറ്റിംഗ് ഗ്ലോബൽ ഹെൽത്ത് നീഡ്‌സ്" എന്നതിനെ ആസ്പദമാക്കി അവതരിപ്പിച്ചു.
പ്രോഗ്രാമിന്റെ ജനറൽ കൺവീനറും ഐ. പി.എഫ്. വൈസ് പ്രസിഡന്റും കൂടിയായ നിർമൽ ഫെഡറിക്, ഐ പി എഫ് പ്രവർത്തനങ്ങളെയും പിന്നിട്ട നാൾവഴികളേയും സമന്വയിപ്പിച്ചുള്ള വിഷ്വൽസ് അവതരിപ്പിച്ചു.
ഐപിഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ മനാഫിന്റെയും അബ്ദുല്ലയുടെയും നേതൃത്വത്തിൽ ഫാർമസി ഡേ സംബദ്ധമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ നിരവധി പേർ സമ്മാനം നേടി
തുടർന്ന് നടന്ന സംഗീത നിശയിൽ ഐ.പി.എഫ് അംഗങ്ങളായ റെബീബ് റഹ്മാൻ, ശ്രീകുമാർ, ആശിഷ്, ഷബീന എന്നിവർ ചേർന്ന് നടത്തിയ സംഗീത സായാഹ്നം അവിസ്മരണീയമാക്കി.
ഐ പി എഫ് ജോയിന്റ് സെക്രട്ടറി പൗർണമി സംഗീത് നിയന്ത്രിച്ച പ്രോഗ്രാമിന്
ഐ പി എഫ് ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതവും, ട്രഷറർ ഹുസൈൻ മുഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.