കുവൈത്ത് സിറ്റി: വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട കരാര്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് വേതനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.
ഇതുസംബന്ധിച്ച് സ്ഥിരമായി നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി.
തൊഴിലാളികളുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്.
നേരത്തെ കൃത്യമായി വേതനം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. ഇത് പദ്ധതികളുടെ പൂര്‍ത്തീകരണത്തിലും തടസം സൃഷ്ടിച്ചു.