അബ്ബാസിയ: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് അബ്ബാസിയ സോണൽ ഫോക്ക് ഹഫ്ല എന്ന പേരിൽ കബ്ദിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു
പ്രസിഡന്റ് പി ലിജീഷ് ഉദ്ഘാടനം ചെയ്തു. സോണൽ ചാർജുള്ള വൈസ് പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷൻ ആയിരുന്നു. പ്രോഗ്രാം കൺവീനർ വിനീഷ് സി നന്ദി പറഞ്ഞു
ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ട്രഷറർ സാബു ടി വി, രക്ഷാധികാരി അനിൽ കേളോത്, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാ വേദി സോണൽ കോർഡിനേറ്റർ സഹിനാ വിജയകുമാർ എന്നിവരും മറ്റു ഫോക്ക് ഭാരവാഹികളും ആശംസകൾ നേർന്നു
അബ്ബാസിയ, അബ്ബാസിയ നോർത്ത്, അബ്ബാസിയ സൗത്ത്, ജലീബ്, ജലീബ് നോർത്ത്, ജലീബ് സൗത്ത് എന്നീ യൂണിറ്റിലെ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. നാന്നൂറോളം പേര് പരിപാടിയിൽ പങ്കാളികളായി