കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സയ്യിദ് ജലാൽ സയ്യിദ് അബ്ദുൽ മൊഹ്‌സെൻ അൽ തബ്തബൈ (വിദ്യാഭ്യാസ മന്ത്രി), താരിഖ് സുലൈമാൻ അഹമ്മദ് അൽ റൂമി (എണ്ണ മന്ത്രി) എന്നിവരാണ് ചുമതലയേറ്റത്.
അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവരുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.