കുവൈത്ത് സിറ്റി: കുവൈത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വമാണ് അമീര്‍ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റേതെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പറഞ്ഞു.
രാജ്യത്തിന്റെ യശസ് ഉയര്‍ത്തുന്നതിലാണ് അമീറിന്റെ ശ്രദ്ധ. രാജ്യതാല്‍പര്യം സംരക്ഷിക്കുക, എല്ലാവര്‍ക്കും നിയമം ഒരു പോലെ ബാധകമാക്കുന്ന എന്നീ കാര്യങ്ങളാണ് മുന്‍ഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിയമം പ്രയോഗിക്കുന്നതിൽ തനിക്ക് നൽകിയ ഉത്തരവാദിത്തവും വിശ്വാസവും താന്‍ നിറവേറ്റുമെന്നും, നിയമം ആർക്കെങ്കിലും ബാധകമാക്കുന്നതിൽ അദ്ദേഹം അസ്വസ്ഥനാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുൻ എംപി മജീദ് അൽ മുതൈരിയുടെ ഓഫീസ് സന്ദർശിച്ചപ്പോൾ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പറഞ്ഞു.
അതേസമയം രാജ്യത്തെയും പൗരന്മാരെയും സേവിക്കുന്നതിൽ മന്ത്രിയുടെ ശ്രമങ്ങളെ അൽ മുതൈരി പ്രശംസിച്ചു. മന്ത്രി സത്താം അൽ ജലാൽ അൽ സഹ്‌ലി, ഫഹദ് ഫലാഹ് ബിൻ ജമിയ, നദ അബു റഖബ അൽ ഒതൈബി എന്നിവരുടെ ദിവാനിയകൾ സന്ദർശിച്ചു.